Food

ഉച്ചഭക്ഷണത്തിന് മുമ്പ് കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം

പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശരീരം കാണിക്കാം. അവയെ തിരിച്ചറിയാം. 
 

Image credits: Getty

അമിത ദാഹം

ഉച്ചഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പുള്ള അമിത ദാഹം ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനയാകാം. 

Image credits: Getty

അമിത വിശപ്പ്

പ്രാതല്‍ നന്നായി കഴിച്ചിട്ടും ഉച്ചയ്ക്കുള്ള സഹിക്കാന്‍ കഴിയാത്ത വിശപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന്‍റെ സൂചനയാകാം. 

Image credits: Getty

ക്ഷീണവും തളര്‍ച്ചയും

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പുള്ള അമിത ക്ഷീണവും തളര്‍ച്ചയും ബലഹീനതയും സൂചിപ്പിക്കുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം. 

Image credits: Getty

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍

അടിക്കടി മൂത്രമൊഴിക്കുന്നത്, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, അകാരണമായി ശരീരഭാരം കുറയുക, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ  പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. 

Image credits: Getty

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാകും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം.

Image credits: Getty

പ്രമേഹത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍

കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

മുരിങ്ങയില പൊടിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍

മദ്യപാനം മാത്രമല്ല, ഈ ശീലങ്ങളും കരളിന് പണി തരും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകള്‍