Food
ഉപ്പിന്‍റെ അമിത ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉപ്പിന്‍റെ അമിത ഉപയോഗം മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.
രക്തത്തിൽ നിന്ന് അധിക ഉപ്പും ദ്രാവകവും ഫിൽട്ടർ ചെയ്യുന്നത് വൃക്കകളാണ്. ഉപ്പ് അധികമായാൽ അവയെ ഇല്ലാതാക്കാൻ കിഡ്നി കൂടുതൽ പ്രയത്നിക്കേണ്ടി വരും.
ശരീരത്തിൽ ഉപ്പിന്‍റെ അളവ് കൂടിയാല്‍, മൂത്രത്തിലൂടെ കൂടുതൽ കാത്സ്യം നഷ്ടപ്പെടും. ഇത് എല്ലുകളുടെ ആരോഗ്യം മോശമാകാന്‍ കാരണമാകും.
ഉപ്പിന്‍റെ അമിത ഉപയോഗം മൂലം രക്തസമ്മര്‍ദ്ദം ഉയരാനും അത് ഹൃദയാരോഗ്യത്തെ ബാധിക്കാനും കാരണമാകും.
അമിതമായ അളവിലുള്ള ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്‍റെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.