Food
തേൻ പതിവായി കഴിക്കുന്നവരാണോ? സൂക്ഷിക്കുക
തേനീച്ചക്കൂട്ടിൽ നിന്നും എടുക്കുന്ന തേൻ അതേപടി ഉപയോഗിക്കുന്നതാണ് അസംസ്കൃത തേന്‍ എന്നത്.
അസംസ്‌കൃത തേന്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നേഴ്സിന് പകരമായി ഉപയോഗിക്കുന്ന ഒന്നാണ്.
അസംസ്കൃത തേനിൻ്റെ ചില പാർശ്വഫലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ചില ആളുകൾക്ക് തേൻ അലർജി പ്രശ്നം ഉണ്ടാക്കാം. ചർമ്മത്തിൽ തിണർപ്പ്, വീക്കം എന്നിവയ്ക്ക് ഇടയാക്കും.
അസംസ്കൃത തേനിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാമെന്ന് വിദഗ്ധർ പറയുന്നു.
ഒരിക്കലും ഒരു വയസിന് താഴേയുള്ള കുട്ടികൾക്ക് തേൻ നൽകരുത്. കാരണം ശിശുക്കളിൽ ബോട്ടുലിസം അണുബാധയ്ക്ക് ഇടയാക്കും.
ഗ്ലൈസെമിക് സൂചിക കുറവാണെങ്കിലും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും.
അമിതമായി തേൻ കഴിക്കുന്നത് പല്ലുകൾക്ക് കേട് വരാനും മോണയുടെ ആരോഗ്യത്തെയും ബാധിക്കാം.