Food

ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, രണ്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം

ചോറ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. 

Image credits: Getty

പ്രമേഹം, അമിത വണ്ണം

ഉച്ചയ്ക്ക് ചോറിന് പകരം മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഓട്സ്

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ബാര്‍ലി

അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. ഫൈബര്‍ അടങ്ങിയ ഇവ പെട്ടെന്ന് വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

ബ്രൌണ്‍ റൈസ്

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവുമാണ്. 

Image credits: Getty

ഉപ്പുമാവ്

ഫൈബറിനാല്‍ സമ്പന്നമായതും ഫാറ്റ് കുറഞ്ഞതുമായ ഉപ്പുമാവ് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty

കോളിഫ്ലവര്‍ റൈസ്

കലോറിയും കാര്‍ബോയും കുറവുള്ള കോളിഫ്ലവര്‍ റൈസില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.  

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty
Find Next One