Food
തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.
തുളസി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും സഹായിക്കും.
തുളസി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാനും പതിവായി തുളസി വെള്ളം കുടിക്കാം.
ആന്‍റി- ബാക്ടീരിയല്‍, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ തുളസി വെള്ളം വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.