Food
രാവിലെയും രാത്രിയും ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, മലബന്ധം തുടങ്ങിയ ദഹന പ്രശ്നമുള്ളവര്‍ക്ക് പറ്റിയ ഒരു പാനീയമാണ് ജീരക വെള്ളം.
ജീരകത്തില്‍ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.
രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. രാത്രി കുടിക്കുന്നത് ഇടയ്ക്കുള്ള ദാഹം മാറാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം രാവിലെയും രാത്രിയും കുടിക്കാം.
ജീരകവെള്ളം ശീലമാക്കുന്നത് രോഗ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ജീരകവെള്ളം കുടിക്കാം.
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ജീരകവെള്ളം കുടിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.
ഉച്ചഭക്ഷണത്തിന് മുമ്പ് കാണുന്ന ഈ സൂചനകള്‍ പ്രമേഹത്തിന്‍റെയാകാം
മുരിങ്ങയില പൊടിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍
മദ്യപാനം മാത്രമല്ല, ഈ ശീലങ്ങളും കരളിന് പണി തരും