Food
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് വൃക്കകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് ജ്യൂസ് പതിവാക്കാം.
വിറ്റാമിന്‍ എയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിനും ചര്‍മ്മം തിളങ്ങാനും ഓറഞ്ച് ജ്യൂസ് സഹായിക്കും.
കലോറി കുറഞ്ഞതും ഫൈബറിനാല്‍ സമ്പന്നവുമായ ഓറഞ്ച് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.