Food
ദിവസവും മൂന്ന് വാള്‍നട്സ് വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്.
ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ വാൾനട്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
വാൾനട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും വാൾനട്സ് കഴിക്കുന്നത് നല്ലതാണ്. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്സുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.