Food

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇവ നല്ലതാണ്.  

Image credits: Getty

രോഗ പ്രതിരോധശേഷി

വിറ്റാമിൻ സിയും സിങ്കും അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty

എല്ലുകളുടെ ആരോഗ്യം

മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ദഹനം

ഫൈബര്‍ അടങ്ങിയ മത്തങ്ങ വിത്തുകള്‍ മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

നല്ല ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് ഇവ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Find Next One