Food
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ, കാരണം
വാൾനട്ട് കഴിക്കുന്നത് അമിത വിശപ്പ് തടയാൻ സഹായിക്കുന്നു. തുടർന്ന് ശരീരഭാരം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.
വാൾനട്ടിൽ ആൻ്റിഓക്‌സിഡൻ്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
വാൾനട്ട് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
വാൾനട്ടിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വാൾനട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, നാരുകൾ എന്നിവ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കുതിർത്ത വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും.