Food
മത്തങ്ങ വിത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
മത്തങ്ങ വിത്തിൽ വിവിധ പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു.
ശരിയായ ഹോർമോൺ ഉൽപാദനത്തിനും പ്രവർത്തനത്തിനും സിങ്ക് അത്യാവശ്യമാണ്. മത്തങ്ങ വിത്തുകൾ പിസിഒഎസ് ലക്ഷണങ്ങൾ തടയുന്നതിന് സഹായിക്കും.
ഫെെബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിനും മത്തങ്ങ വിത്തുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ ഇയും സിങ്കും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും.
മത്തങ്ങ വിത്തുകളിലെ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കുന്നു.
മത്തങ്ങ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ഗുണം ചെയ്യും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പുകൾ
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍