Food

ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടുകയും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. 

Image credits: Getty

ഉപ്പ്

ഉപ്പിലെ സോഡിയം കാത്സ്യം നഷ്ടപ്പെടാൻ കാരണമാകും. അതിലൂടെ എല്ലുകളുടെ ആരോഗ്യം മോശമാകാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക. 

Image credits: Getty

സോഡ

സോഡയിലെ ഉയർന്ന ഫോസ്ഫോറിക് ആസിഡും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുത്തും. കാത്സ്യത്തിന്‍റെ ആഗിരണത്തെ ഇവ തടസ്സപ്പെടുത്താം. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കുക.

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കൂട്ടും. 

Image credits: Getty

കഫൈന്‍

കോഫി പോലെയുള്ള കഫൈന്‍ അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ കാത്സ്യത്തിന്‍റെ ആകിരണത്തെ കുറയ്ക്കും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

Image credits: Getty

മദ്യം

അമിത മദ്യപാനവും ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടാം. അതിനാം മദ്യപാനവും പരിമിതപ്പെടുത്തുക. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ഒരു ദിവസം എത്ര ഉണക്കമുന്തിരി വരെ കഴിക്കാം?

പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ

മുരിങ്ങയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍