Food
സദ്യയ്ക്ക് ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് കൂട്ടുക്കറി. ഓണം സദ്യ സ്പെഷ്യൽ കൂട്ടുകറി എളുപ്പം തയ്യാറാക്കാം
കൂട്ടുക്കറി തയ്യാറാക്കാനായി വേണ്ട ചേരുവകൾ...
കടലപരിപ്പ് 100 ഗ്രാം
ചേന 200 ഗ്രാം
നേന്ത്രക്കായ കാൽ കിലോ
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പുണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
തേങ്ങ ചിരകിയത് ഒരു കപ്പ്
ശര്‍ക്കര ആവശ്യത്തിന്
ജീരകം കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി 2 എണ്ണം
വറ്റല്‍ മുളക് 2 എണ്ണം
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
കൂട്ടുക്കറി തയ്യാറാക്കുന്ന വിധം...
ആദ്യം കടലപ്പരിപ്പ്, ചേന, നേന്ത്രക്കായ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നീ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
നാളികേരം ചുരണ്ടിയതും ജീരകവും ചുവന്നുള്ളിയും നന്നായി ചതച്ചെടുക്കുക. ഇത് വേവിച്ച ചേരുവകയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശര്‍ക്കര പൊടിച്ചതും ഉപ്പും ഈ സമയത്ത് ചേര്‍ക്കാവുന്നതാണ്.
വെള്ളം വറ്റിയതിന് ശേഷം കുരുമുളക് പൊടിയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക.
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോല്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പുണ്‍ നാളികേരം ചുരണ്ടിയത് ചേര്‍ത്ത് വഴറ്റുക.
ചുവന്നു വരുമ്പോള്‍ വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി നേരത്തേ പാചകം ചെയ്ത ചേരു വകയില്‍ യോജിപ്പിക്കുക.