Food
ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണ ഓണത്തിന് സ്പെഷ്യൽ ഈന്തപ്പഴം പായസം തയ്യാറാക്കിയാലോ?...
പായസത്തിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
പാൽ - ഒന്നര ലീറ്റർ
പഞ്ചസാര 200 ഗ്രാം
നെയ്യ് 2 സ്പൂൺ
ഈന്തപ്പഴം - 250 ഗ്രാം (കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
ബദാം - 50 ഗ്രാം (തൊലി കളഞ്ഞ് അരച്ചെടുത്തത്)
ഏലയ്ക്കാപ്പൊടി ഒരു സ്പൂൺ
ബദാം നുറുക്കിയത് - അലങ്കരിക്കാൻ ആവശ്യത്തിന്
പായസം തയ്യാറാക്കുന്ന വിധം...
ആദ്യം പാനിൽ പാലും പഞ്ചസാരയും ചേർത്ത് കുറുക്കി എടുക്കുക. പാൽ നന്നായി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക.
ഉരുളിയിൽ നെയ്യ് ചൂടാക്കി ഈന്തപ്പഴം ചേർത്തു വഴറ്റണം. ഇതിലേക്ക് ബദാം പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക.
പാൽ കുറുകിയതും ചേർത്ത് നന്നായി തിളയ്ക്കുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് വാങ്ങണം. ബദാം നുറുക്കിയത് കൊണ്ട് അലങ്കരിച്ച് പായസം ചൂടോടെ വിളമ്പാവുന്നതാണ്.