Food
ഓണസദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വിഭവമാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്.
ഇത്തവണ സദ്യയിൽ വിളമ്പാൻ രുചികരമായ ഓലൻ തയ്യാറാക്കാം. ഓലൻ തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
കുമ്പളങ്ങ ഒരു ചെറിയ കഷ്ണം
പച്ച മുളക് 2 എണ്ണം
വന്‍പയര്‍ ഒരു പിടി
എണ്ണ ഒരു സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
തേങ്ങ പാല്‍ അരമുറി തേങ്ങയുടെ പാൽ
ഓലൻ തയ്യാറാക്കുന്ന വിധം
ആദ്യം തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാല്‍ എടുത്ത് മാറ്റി വയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക.
വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക.
നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയില്‍ തെങപാല്‍ ചേര്ത്തു ഇളക്കുക.
ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക.