Food
ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ ശർക്കര വരട്ടി. വറുത്ത പച്ചക്കായയും ശര്‍ക്കരുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ഇത്തവണ ഓണസദ്യയിൽ വിളമ്പാൻ ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം.
ശർക്കര വരട്ടി തയ്യാറാക്കാനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
ഏത്തക്കായ 3 എണ്ണം
നെയ് 3 ടീസ്പൂണ്‍
ശര്‍ക്കര കാല്‍ കിലോ
ഏലയ്ക്ക 10 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്
ഗ്രാമ്പൂ 4 എണ്ണം
ശർക്കര വരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...
ആദ്യം ഏത്തക്കായ തൊലി കളഞ്ഞെടുത്ത് നടുവിലൂടെ മുറിച്ച ശേഷം വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക.
ശേഷം കുറച്ച് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര പൊടിച്ച് ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.
ഇതിലേക്ക് ഏലയ്ക്കായും ഗ്രാമ്പൂവും പൊടിച്ച് ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് അരിഞ്ഞെടുത്ത കായ് അതിലിട്ട് നന്നായി വറുത്തെടുക്കുക.
ഇത് ശര്‍ക്കര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് ഉണക്കിയെടുക്കുക. ഓണം സ്പെഷ്യല്‍ ശര്‍ക്കര വരട്ടി തയ്യാർ.