Food
ചര്‍മ്മ അലര്‍ജി കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളാൽ സമ്പന്നമായ നട്സുകളെ പരിചയപ്പെടാം.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് വാള്‍നട്സ്. ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ സ്കിന്‍ അലർജി കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും അലര്‍ജി പ്രവര്‍ത്തനങ്ങളെ കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ അടങ്ങിയ പിസ്തയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ അണ്ടിപ്പരിപ്പും ചര്‍മ്മ അലര്‍ജിയെ തടയാനും ചര്‍മ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
സെലിനിയം, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ മികച്ച ഉറവിടമായ ബ്രസീൽ നട്‌സും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.