Food
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകളെയും സീഡുകളെയും പരിചയപ്പെടാം.
വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും ശരീരഭാരം നിയന്ത്രിക്കാനും ബദാം കുതിര്‍ത്ത് കഴിക്കാം.
100 ഗ്രാം പിസ്തയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിസ്ത കഴിക്കാം.
വാൾനട്ടിൽ പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വിശപ്പിനെ നിയന്ത്രിക്കാന്‍ വാള്‍നട്ടിനാകും.
ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
നാരുകളാല്‍ സമ്പന്നമായ ചിയാ സീഡ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രോട്ടീൻ, നാരുകൾ അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ കഴിക്കാം.