Food

അറുപതിലും യുവത്വം; നിത അംബാനിയുടെ ഡയറ്റിലെ 'സീക്രട്ട്' ഇതാണ്...

അറുപതുകളിലും യുവത്വം നിലനിര്‍ത്തുന്ന നിത അംബാനിയുടെ സൗന്ദര്യ രഹസ്യവും ഫിറ്റ്നസ് മന്ത്രയും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
 

Image credits: instagram

നിത അംബാനിയുടെ ആരോഗ്യ രഹസ്യം

വലിയ ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദങ്ങളുമുള്ള ബിസിനസ് മേഖലയില്‍ പ്രവർത്തിക്കുമ്പോഴും ആരോഗ്യ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചക്കും നിത അംബാനി തയ്യാറല്ല.

Image credits: instagram

നിത അംബാനി

തിളക്കമാര്‍ന്ന ചര്‍മ്മവും വടിവൊത്ത ശരീരവും നിലനിര്‍ത്തുന്ന നിത അംബാനി ന്യൂജെന്‍ പെണ്‍കുട്ടികള്‍ക്ക് വരെ പ്രചോദനമാണ്.
 

Image credits: instagram

നിത അംബാനി

സമീകൃതാഹാരവും ചിട്ടയായ വ്യായാമവും നിതയുടെ സൗന്ദര്യം നിലനിര്‍ത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
 

Image credits: instagram

യോഗ

മുടങ്ങാതെ യോഗ ചെയ്യുന്നയാളാണ് നിത അംബാനി. ഇത്  ഫിറ്റ്നസ് മാത്രമല്ല, മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു. 

Image credits: Getty

വ്യായാമം

യോഗയ്ക്ക് പുറമെ ദിവസേന മറ്റ് വ്യായാമങ്ങളും നിത അംബാനിയുടെ ദിനചര്യയുടെ ഭാഗമാണ്.

Image credits: instagram

നിത അംബാനിയുടെ ഡയറ്റ്

എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ലഭിക്കുന്ന രീതിയിൽ, ധാരാളം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവയടങ്ങിയതാണ് ഡയറ്റ്. സംസ്കരിച്ച ഭക്ഷണം ഒഴിവാക്കും. 

Image credits: facebook

രാവിലത്തെ നടത്തം

രാവിലെയുള്ള നടത്തമാണ് നിത അംബാനിയുടെ ഒരു ദിവസത്തിന്‍റെ തുടക്കത്തിലെ ഊര്‍ജം.
 

Image credits: facebook

നിത അംബാനിയുടെ ആരോഗ്യ രഹസ്യം

ബീറ്റ്റൂട്ട് ജ്യൂസാണ് നിത അംബാനിയുടെ ആരോഗ്യത്തിന്‍റെ ഒരു രഹസ്യം. പ്രഭാതഭക്ഷണത്തിനൊപ്പവും ദിവസത്തില്‍ ഒന്നോ രണ്ടോ തവണയും ഇത് കുടിക്കും.
 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിന് വലിയ പ്രാധാന്യം നല്‍കുന്നതാണ് നിത അംബാനിയുടെ ഡയറ്റ്. ആവശ്യമായ പോഷകങ്ങളടങ്ങിയ ഈ ജ്യൂസില്‍ കലോറി കുറവാണ്.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ധാരാളം ഫൈബറും ബീറ്റ്റൂട്ടില്‍ ജ്യൂസിലുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയും ഉയര്‍ന്ന അളവിലുണ്ട്. വൈറ്റമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും ബീറ്റ്റൂട്ടിലുണ്ട്. 
 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ഇതിലടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിന്‍റെ യുവത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടും. ബീറ്റ്റൂട്ടിലടങ്ങിയ വൈറ്റമിന്‍ സി, കൊളാജന്‍ ഉല്‍പ്പാദനത്തിന് സഹായിക്കുന്നു. 

Image credits: Getty

കിഡ്നി സ്റ്റോൺ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡ് തോത് കൂട്ടുന്ന പച്ചക്കറികള്‍