Food
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇഞ്ചിയിലെ ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്.
രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഉലുവ വിശപ്പ് കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം.
മഞ്ഞള്‍ വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് രാവിലെ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ മാറ്റങ്ങള്‍
പ്രമേഹ രോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
ഇവ കഴിച്ചോളൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും