Food
തലേന്ന് കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഒരു ടേബിൾസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ശേഷം ഈ വെള്ളം രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും . വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും.
ആപ്പിൾ സിഡാർ വിനഗര്‍ വെള്ളത്തിൽ കലർത്തി കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.