Food
ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.
വാഴപ്പഴത്തിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചീര കഴിക്കുന്നതും മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും.
അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ഫ്ലക്സ് സീഡ്, ചിയ സീഡ്സ് , മത്തങ്ങക്കുരു തുടങ്ങിയ വിത്തുകളിലും മഗ്നീഷ്യം ധാരാളം ഉണ്ട്.
മഗ്നീഷ്യം ധാരാളമായി സോയാബീനിലും അടങ്ങിയിട്ടുണ്ട്.