Food
കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, വണ്ണം എളുപ്പം കുറയ്ക്കും.
വിറ്റാമിനുകളും ഫെെബറും അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ആപ്പിൾ. കലോറി കുറഞ്ഞ പഴമായതിനാൽ ആപ്പിൾ ഭാരം കുറയ്ക്കാൻ സഹായിക്കും.
പാലക് ചീരയിൽ കലോറി വളരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പാലക്ക് ചീര കറിയായോ ജ്യൂസായോ കഴിക്കാവുന്നതാണ്.
കലോറി കുറഞ്ഞ ഭക്ഷണമാണ് തണ്ണിമത്തൻ. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ ഭാരം കുറയ്ക്കാൻ മികച്ച പഴമാണ്.
വെള്ളരിക്കയിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നു. മാത്രമല്ല, കലോറിയും കുറവാണ്. ഭാരം കുറയ്ക്കാൻ വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം.
കലോറി കുറവുള്ള മറ്റൊരു ഭക്ഷണമാണ് പാവയ്ക്ക. വിറ്റാമിൻ എ, സി എന്നിവ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണ് പാവയ്ക്ക.
ബെറിപ്പഴങ്ങളായ സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ കലോറി കുറവാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പപ്പായയിൽ കലോറി കുറവാണെന്ന് മാത്രമല്ല ഫെെബറും ധാരാളമായി അടങ്ങിയിരിക്കുന്നു. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് പപ്പായ സഹായകമാണ്.