Food

പാല്‍ കുടിക്കാന്‍ ഇഷ്ടമല്ലേ? പാലിന് പകരം കുടിക്കാം ഈ പാനീയങ്ങള്‍

ലാക്ടോസ് ഇൻടോളറൻസ് ഉള്ളവര്‍ക്ക് കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കാന്‍ പാലിന് പകരം കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

ബദാം പാല്‍

പൊടിച്ച ബദാം, വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ബദാം പാല്‍ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയതാണ്. ബദാം പാലിൽ കലോറിയും കുറവാണ്. 

Image credits: Getty

സോയ പാൽ

കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയതാണ് സോയ പാൽ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ഓട്സ് പാൽ

കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഓട്സ് പാല്‍. 
 

Image credits: Getty

കശുവണ്ടി പാൽ

കശുവണ്ടി വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന കശുവണ്ടി പാലും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് കുടിക്കാവുന്നതാണ്. കശുവണ്ടി പാലിൽ കലോറി കുറവാണ്. 

Image credits: Getty

തേങ്ങാപ്പാല്‍

ഉയർന്ന അളവിൽ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തേങ്ങാപ്പാല്‍. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  
 

Image credits: Getty

അറിയാം മീനെണ്ണയുടെ ഗുണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം പെട്ടെന്ന് മാറാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍