നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് മല്ലിയിലയ്ക്ക് ഉണ്ട്. അതിനാല്‍ മൂഡ് ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് ഇതിനായി മല്ലിയില ഇടയ്ക്കിടെ ഉപയോഗിക്കാവുന്നതാണ്
Image credits: Getty
സ്കിൻ
ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളിക്കളയുന്ന പ്രക്രിയയില്‍ മല്ലിയിലയും സഹായിക്കുന്നു. ഇതുമൂലം സ്കിൻ ഭംഗിയായും തിളക്കത്തോടെയുമിരിക്കുന്നു
Image credits: Getty
വണ്ണം
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ് മല്ലിയില. കലോറി ഇല്ലെന്നതും വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുമെന്നതാണ് മല്ലിയിലയുടെ പ്രത്യേകത
Image credits: Getty
പ്രതിരോധശേഷി
രോഗങ്ങള്‍ക്കെതിരെ പോരാടാൻ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനും മല്ലിയില സഹായകമാണ്
Image credits: Getty
ദഹനം
ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും മല്ലിയില സഹായിക്കും. ഗ്യാസ് പോലുള്ള പ്രയാസങ്ങള്‍ക്കും മല്ലിയില ആശ്വാസമാണ്
Image credits: Getty
ഹൃദയത്തിന്
കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുള്ളതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില
Image credits: Getty
ഷുഗര്‍
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മല്ലിയില സഹായിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു