Food
ദിവസവും രണ്ട് നേരം സ്ട്രോബെറി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.
സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മാത്രമല്ല സ്ട്രെബറി ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.
ധാരാളം ബയോആക്ടീവ് സംയുക്തങ്ങളുടെ ഉറവിടമാണ് സ്ട്രോബെറി. ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ഫൈറ്റോസ്റ്റെറോളുകൾ, പോളിഫെനോൾസ് തുടങ്ങിയ ഹൃദയാരോഗ്യകരമായ പോഷകങ്ങൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോബെറി മികച്ചതായാണ് പഠനങ്ങൾ പറയുന്നത്. സ്ട്രോബെറിയിൽ കാണപ്പെടുന്ന ഒരു ബയോകെമിക്കൽ, അൽഷിമേഴ്സ് ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നു.
സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. സ്ട്രോബെറി സാലഡായും ജ്യൂസ് ആയും സ്മൂത്തിയായും ഡയറ്റില്‍ ഉള്‍പ്പെടുത്താം.