Food

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങള്‍

രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പോലെയുള്ള  സിട്രസ് പഴങ്ങള്‍ രോഗ പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

ചീര

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. 

Image credits: Getty

കാപ്സിക്കം

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഇഞ്ചി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇഞ്ചി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയവയെ തടയാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

തൈര്

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One