Food
ഇടിയപ്പം സോഫ്റ്റായി കിട്ടുന്നില്ലേ ? ഇവ ചേർത്ത് കുഴച്ച് നോക്കൂ
മിക്ക ആളുകളുടെ ഇഷ്ടഭക്ഷണമാണ് ഇടിയപ്പം. നല്ല സോഫ്റ്റ് ഇടിയപ്പം കിട്ടാൻ ഇതാ ചില വഴികൾ.
ഇടിയപ്പത്തിനായി അരിപ്പൊടിക്കുമ്പോൾ വളരെ നെെസായി പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. അരിപ്പൊടി ചൂടുവെള്ളത്തിൽ വേണം കുഴച്ചെടുക്കാൻ.
വെള്ളത്തിന് പകരം അൽപം തേങ്ങാപ്പാൽ ചേർത്ത് കുഴച്ചെടുക്കുക. ഇത് ടേസ്റ്റ് വർദ്ധിപ്പിക്കുന്നു.
തേങ്ങാപ്പാൽ ഇടിയപ്പം കട്ടിയാകുന്നത് തടയുന്നു. കൂടാതെ ഇടിയപ്പത്തിനെ ഈർപ്പത്തോടെ നിലനിർത്തും.
ഇടിയപ്പത്തിന് മാവ് കുഴയ്ക്കുമ്പോൾ വെളിച്ചെണ്ണ ചേർക്കുന്നവർ ഉണ്ട്. എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം നെയ്യ് ചേർത്ത് കുഴച്ച് നോക്കൂ.
ഇടിയപ്പം സോഫ്റ്റ് ആവാൻ നെയ്യ് സഹായിക്കും. മാവ് കുഴക്കുമ്പോൾ തന്നെ ചൂടുവെള്ളവും നെയ്യും കുറച്ച് ഉപ്പും ചേർത്ത് കുഴച്ച് എടുക്കുന്നതും വളരെ നല്ലത്.