Food
ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത്?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നട്സുകളിലൊന്നാണ് ബദാം. ബദാമിൽ ഫൈറ്റിക് ആസിഡും എൻസൈം ഇൻഹിബിറ്ററുകളും എന്നറിയപ്പെടുന്ന പ്രകൃതിദത്ത പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്.
പൂരിത കൊഴുപ്പ് കുറവും മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഉള്ളതിനാൽ ബദാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുകയും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.
അധികം ആളുകളും ബദാം കുതിർത്താണ് കഴിക്കാറുള്ളത്. ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്.
രാവിലെ വെറും വയറ്റിൽ ബദാം കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു.
ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത് എന്നതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും. 8 മുതൽ 12 മണിക്കൂർ വരെ ബദാം കുതിർത്ത ശേഷം ബദാം കഴിക്കാം.
അധിക നേരം വെള്ളത്തിൽ കുതിർക്കാൻ ഇടുന്നത് അതിന്റെ പോഷകമൂല്യങ്ങൾ നഷ്ടപ്പെടുത്തും.