Food

കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ വരാതിരിക്കാന്‍  ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

സോസേജ്, ഹോട്ട് ഡോങ്ക്സ്, ബക്കോണ്‍ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ സാച്ചുറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോളിന് കാരണമാകും.  

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

ഫ്രഞ്ച് ഫ്രൈസ്, ചിക്കന്‍ ഫ്രൈ, മറ്റ് എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവയിലും സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ ഇവയും കൊളസ്ട്രോള്‍ കൂട്ടാം. 
 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കൊളസ്ട്രോള്‍ കൂട്ടാം. 

Image credits: Getty

പേസ്ട്രി, കേക്ക്, കുക്കീസ്

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 
 

Image credits: Getty

ബട്ടര്‍, ചീസ്

ക്രീം, ബട്ടര്‍, ചീസ് തുടങ്ങിയവയിലും സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

Image credits: Getty

ഐസ്ക്രീം

ഐസ്ക്രീമിലും സാച്ചുറേറ്റഡ് കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക.  
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ദിവസവും ഒരു ബൗൾ മാതളനാരങ്ങ കഴിച്ചോളൂ, കാരണം

ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം ​

ദിവസവും ഒന്നിൽ കൂടുതൽ നേരം ചോറ് കഴിക്കുന്നത് നല്ലതാണോ?

മലബന്ധം തടയാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍