Food

പര്‍പ്പിള്‍ കാബേജിന്റെ ​ആരോ​ഗ്യ​ഗുണങ്ങൾ

പര്‍പ്പിള്‍ കാബേജിന്റെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്.

Image credits: Getty

പര്‍പ്പിള്‍ കാബേജ്

പച്ച നിറത്തിലുള്ള കാബേജാണ് നമ്മളിൽ അധികം പേരും കഴിക്കാറുള്ളത്. എന്നാൽ ഇനി മുതൽ പര്‍പ്പിള്‍ നിറത്തിലുള്ള കാബേജും കഴിക്കുന്നത് പതിവാക്കൂ.

Image credits: Getty

പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഫോളേറ്റ്

ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ പര്‍പ്പിള്‍ കാബേജിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാന്‍ പര്‍പ്പിള്‍ കാബേജ് മികച്ചതാണ്. കലോറി കുറഞ്ഞൊരു പച്ചക്കറി കൂടിയാണ്.
 

Image credits: Getty

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വഭാവിക തിളക്കം നൽകുന്നു. 

Image credits: Getty

കാഴ്ചശക്തി കൂട്ടുന്നു

പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 
 

Image credits: Getty

എല്ലുകൾക്ക് ആരോഗ്യമേകും

പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. ഓസ്റ്റിയോപോറോസിസ്, എല്ലുകൾക്കുണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവയെ തടയുന്നു. 
 

Image credits: Getty

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

തേൻ അധികം കഴിക്കേണ്ട, പണികിട്ടും

ദിവസവും മൂന്ന് വാള്‍നട്സ് വീതം കഴിക്കൂ, അറിയാം ഗുണങ്ങള്‍