Food
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴവർഗമാണ് പപ്പായ. പപ്പായയിൽ വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്നു.
ഉയർന്ന അളവിൽ വിറ്റാമിൻ എ, സി, ഇ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും ആവശ്യമാണ്.
പപ്പായയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ്.
പപ്പായയിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ ധാതുവായ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമായ പപ്പെയ്ൻ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്.
പപ്പായയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
വൻകുടൽ, പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയുൾപ്പെടെയുള്ള ചില ക്യാൻസറുകളുടെ സാധ്യത പപ്പായ കുറയ്ക്കുന്നു.
ഉച്ചയ്ക്ക് ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, വയറ് കുറയ്ക്കാം...
വാള്‍നട്സ് കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍...
മഞ്ഞുകാലത്ത് ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...
പിങ്ക് പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?