Food
നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് എന്നറിയപ്പെടുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ഒരു കപ്പ് ബീറ്റ്റൂട്ടില്‍ 3.4 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ചില ക്യാന്‍സറുകളെ തടയാനും സഹായിക്കും.
ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. അത് കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.