Food
ധാരാളം പോഷകഗുണങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി, എ എന്നിവ മുരിങ്ങയിലയിലുണ്ട്.
മുരിങ്ങയിലയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മുരിങ്ങയില പതിവായി കഴിക്കുന്നത് എച്ച്‌ഡിഎൽ (നല്ല) കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുകയും എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
മുരിങ്ങയിലയിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർടെൻഷനും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും തടയും.
മുരിങ്ങയിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുക ചെയ്യുന്നു.
മുരിങ്ങയില സന്ധികളുടെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാനും സന്ധിവാതത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
മുരിങ്ങയില സലാഡുകളിലോ അല്ലെങ്കിൽ സ്മൂത്തികളിലോ ജ്യൂസുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്.