Food
ഫ്ളാക്സ് സീഡിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
ഫ്ളാക്സ് സീഡിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.
ഫ്ളാക്സ് സീഡുകളിൽ ഒമേഗ-3 ഫാറ്റി ആസിഡ് എഎൽഎ കൂടുതലാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ഫ്ളാക്സ് സീഡിൽ 95 ശതമാനവും നാരുകളാണുള്ളത്. ഫ്ളക്സ് സീഡ് ദഹനത്തെ മെച്ചപ്പെടുത്തുക ചെയ്യുന്നു.
ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകളിലെ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.