Food

റാഡിഷ്

പതിവായി റാഡിഷ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ റാഡിഷ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ റാഡിഷ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ഫ്‌ളവനോയിഡ് എന്നിവയുടെ കലവറയാണ് റാഡിഷ്. ഇവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

പ്രമേഹം

റാഡിഷിന്‍റെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് കഴിക്കാം. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

റാഡിഷില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty
Find Next One