Food

രാവിലെ വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഉലുവ കുതിര്‍ത്ത വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ദഹനം

ഉലുവ കുതിര്‍ത്ത വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് മലബന്ധവും ദഹനപ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കും. 

Image credits: Getty

കൊളസ്ട്രോള്‍

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്  എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പ്രമേഹം

ഫൈബര്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉലുവ വെള്ളം  കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും  ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

ചര്‍മ്മം

ആന്‍റി ബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉലുവ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും  നല്ലതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
 

Image credits: Getty

ഈ വിറ്റാമിന്‍റെ കുറവ് അകാലനരയ്ക്ക് കാരണമാകാം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

സ്ത്രീകളില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍