Food
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വാള്‍നട്സ് കുതിർത്ത് കഴിക്കുന്നത് തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്.
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്സ് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കാനും ഗുണം ചെയ്യും.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിനും നല്ലതാണ്.