Food
പഞ്ചസാര ഒഴിവാക്കി ശര്‍ക്കര കഴിക്കാം ; ആരോഗ്യഗുണങ്ങൾ അറിയാം
പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
വിളർച്ചയെ ചെറുക്കാൻ ദിവസവും ഒരു ടേബിൾ സ്പൂൺ പൊടിച്ച ശർക്കര അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുക.
ക്ഷീണം തോന്നുന്നുവെങ്കിൽ ഒരു ശർക്കര കഷ്ണം കഴിക്കുന്നത് ഊർജ്ജം നൽകും.
ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ കഴിയും.
ഇരുമ്പിന്റെ കുറവുള്ളവരിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിലെയും കരളിലെയും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ശർക്കര സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ശർക്കര സഹായകമാണ്.