മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ് വാഴക്കൂമ്പ്. പലർക്കും വാഴക്കൂമ്പിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയില്ല.
Image credits: Getty
വാഴക്കൂമ്പ്
എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടെ സമ്പന്ന ഉറവിടമാണ് വാഴക്കൂമ്പ്. പൊട്ടാസ്യം, ഫെെബർ എന്നി പോഷകങ്ങളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നു
വാഴക്കൂമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ ശരീരത്തിലെ ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നു.
Image credits: Getty
വിളർച്ച തടയും
രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് മെച്ചപ്പെടുത്തിക്കൊണ്ട് വിളർച്ചയുടെ ലക്ഷണങ്ങൾ തടയാനും ഇത് സഹായകമാണ്.
Image credits: Getty
സമ്മർദ്ദം കുറയ്ക്കും
മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നതിൽ വാഴക്കൂമ്പ് പ്രധാന പങ്ക് വഹിക്കുന്നു.
Image credits: Getty
വാഴക്കൂമ്പ്
മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
വാഴക്കൂമ്പ്
ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ വാഴക്കൂമ്പ് നല്ലതാണ്. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.