Food
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
മുഴുധാന്യങ്ങളായ ഗോതമ്പ്, ബാർലി, അരി, ഓട്സ് തുടങ്ങിയവയിൽ ബി വിറ്റാമിനുകൾ ഉണ്ട്. ഇവ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമശക്തി നിലനിർത്താനും സഹായിക്കും.
വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമൃദ്ധമായ ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിലെ ഫോളേറ്റ് ഉള്ളടക്കം കുട്ടികളുടെ തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കും.
വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.