Food

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

ബ്ലാക്ക് കോഫി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലാക്ക് കോഫി കുടിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. 

Image credits: Getty

ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

Image credits: Getty

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

മഞ്ഞള്‍

ആന്‍റി- ഇന്‍ഫ്ലമേറ്ററി, ആന്‍റി- ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty
Find Next One