Food
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് അകാലനരയെ തടയാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
കറിവേപ്പില കഴിക്കുന്നതും അകാലനരയെ തടയാന്‍ സഹായിക്കും.
ബദാമില്‍ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവയും അകാലനരയെ അകറ്റാന്‍ സഹായിക്കും.
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അകാലനരയെ അകറ്റാന്‍ സഹായിക്കും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ബയോട്ടിന്‍ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ സഹായിക്കും.
അയേണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും അകാലനരയെ തടയാന്‍ നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.