Food
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്.
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ദഹന പ്രക്രിയയ്ക്ക് ഉത്തേജകം നൽകാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാനും ഏലയ്ക്ക സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ എരിച്ചു കളയുവാനും സഹായിക്കും.
കൊഴുപ്പ് കത്തിച്ചു കളയാനും വയര്‍ കുറയ്ക്കാനും മഞ്ഞളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.
ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.