Food
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.
ചിലരില്‍ പാല്‍, ചായ, വെണ്ണ തുടങ്ങിയ പാലുല്‍പന്നങ്ങള്‍ അസിഡിറ്റി ഉണ്ടാക്കാം. അത്തരക്കാര്‍ അവ പരമാവധി ഒഴിവാക്കുക.
ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. ഇത്തരത്തില്‍ അസിഡിറ്റി കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ സ്വയം കണ്ടെത്തി ഒഴിവാക്കുക.
പിസ, പാസ്ത എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ അവയും ഒഴിവാക്കുക.
അച്ചാറുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ചിലരില്‍ അതും അസിഡിറ്റി ഉണ്ടാക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.