Food
ചീര പോലെയുള്ള പച്ചിലക്കറികളില്‍ കാത്സ്യം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചായക്കൊപ്പമോ കോഫിക്കൊപ്പമോ ഇവ കഴിക്കുന്നത് ഈ ധാതുക്കളുടെ ആഗിരണത്തെ തടസപ്പെടുത്തും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങള്‍ കഫൈനിന്‍റെ ആഗിരണത്തെ തടസപ്പെടുത്തും. അതിനാല്‍ ഇവയും ഈ പാനീയങ്ങള്‍ക്കൊപ്പം കഴിക്കരുതേ.
സോഡ പോലെയുള്ള പാനീയങ്ങള്‍ ചായക്കൊപ്പമോ കോഫിക്കൊപ്പമോ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കേക്കും പേസ്ട്രികളും ചായക്കൊപ്പവും ചായക്കൊപ്പമോ കോഫിക്കൊപ്പമോ കഴിക്കുന്നതും കഴിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിലയെ കൂട്ടും.
സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാല്‍ ചായക്കൊപ്പമോ കോഫിക്കൊപ്പമോ ഇവ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനക്കേടിനും കാരണമായേക്കാം.
ഇവയ്ക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
എണ്ണയില്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഇവയ്ക്കൊപ്പം കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.