Food
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇവ തകരാറിലാക്കും. അതിനാല്‍ സോയാബീന്‍സ്, സോയാമില്‍ക്ക് തുടങ്ങിയവ ഒഴിവാക്കുക.
കോളിഫ്ലവര്‍, ബ്രൊക്കോളി, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല.
ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകളും തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്.