Food
100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
100 ഗ്രാം നെല്ലിക്കയില്‍ 600 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
100 ഗ്രാം പേരയ്ക്കയില്‍ 228 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 190 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.
100 ഗ്രാം കിവിയില്‍ 93 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.
100 ഗ്രാം സ്ട്രോബെറിയില്‍ 58 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും നല്ലതാണ്.
100 ഗ്രാം പപ്പായയില്‍ 61 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
100 ഗ്രാം കറിവേപ്പിലയില്‍ 80 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.