Food

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ഇലക്കറികൾ

ഇലക്കറികളിൽ വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഡിമെൻഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ഡിമെൻഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്സുകള്‍. ഇവയെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.  
 

Image credits: Getty

ഫാറ്റി ഫിഷ്

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.   

Image credits: Getty

മുഴുധാന്യങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ മുഴുധാന്യങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണ്.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

ദിവസവും മുട്ട കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കൂ, ഗുണങ്ങളേറെ

അമിതമായി വേവിച്ചാല്‍ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ