Food
കിഡ്നി സ്റ്റോൺ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സംസ്കരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ഉപ്പ് ധാരാളം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കിഡ്നി സ്റ്റോൺ സാധ്യതയെ തടയാന്‍ ഗുണം ചെയ്യും.
പഞ്ചസാരയുടെ അമിത ഉപയോഗവും കിഡ്നി സ്റ്റോൺ സാധ്യതയെ കൂട്ടാം.
മധുരമടങ്ങിയ പാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കും.
പ്യൂറൈനുകള്‍ ധാരാളം അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവയും വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല.
കഫൈന്‍ അടങ്ങിയ കോഫിയുടെ അമിത ഉപയോഗവും വൃക്കകള്‍ക്ക് നല്ലതല്ല.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.